കണ്ണൂർ :സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്കൂളില്‍ ആരംഭിക്കുന്ന ചെയിന്‍ സര്‍വെ, മോഡേണ്‍ സര്‍വെ, ഹ്രസ്വകാല മോഡേണ്‍ സര്‍വെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത.
52 ദിവസം പ്രവൃത്തി ദിനങ്ങളുള്ള ആധുനിക സര്‍വെ കോഴ്സില്‍ ഇ ടി എസ്, ജി പി എസ്, ഓട്ടോ ലെവല്‍, തിയോഡലൈറ്റ്, ലിസ്കാഡ്, ഓട്ടോ കാഡ്, ജിഐഎസ് മാപ്പ് തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ക്കുള്ള പരിശീലനവും നല്‍കും. യോഗ്യത എസ് എസ് എല്‍ സിയും ഐടിഐ സര്‍വെയര്‍ / ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ / വിഎച്ച്സി സര്‍വെ / ചെയിന്‍ സര്‍വെ.
ഒരു മാസത്തെ മോഡേണ്‍ സര്‍വെ ഹ്രസ്വകാല കോഴ്സില്‍ ടോട്ടല്‍ സ്റ്റേഷനില്‍ പരിശീലനം നല്‍കും. യോഗ്യത എസ് എസ് എല്‍ സി / ഐ ടി ഐ (സര്‍വെ, സിവില്‍), ചെയിന്‍ സര്‍വെ.
അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, മോഡേണ്‍ സര്‍വെ സ്കൂള്‍, പറശ്ശിനിക്കടവ് പി ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 04972 700513.
പ്രായപരിധി ജനറല്‍ 35, ഒബിസി 38, എസ് സി/എസ് ടി 40 വയസ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dsIr.kerala.gov.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക