അസാമാന്യമായ അഭിനയ മികവ് കൊണ്ട് എക്കാലവും അമ്പരിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളികൾ പങ്ക് വെച്ചു കൊണ്ടിരിക്കുന്നത്.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും താന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
‘എന്തും ആരംഭിക്കാന്‍ മോട്ടിവേഷന്‍ ആവശ്യമാണ്. ശീലങ്ങളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ശീലങ്ങള്‍ പിന്തുടരൂ,’ എന്നും മോഹന്‍ലാല്‍ വീഡിയോക്കൊപ്പം ഫേസ്ബുക്കിലെഴുതി.
താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വര്‍ക്ക് ഔട്ട് വീഡിയോയ്ക്ക് കീഴെ കമന്റ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക