തിരുവനന്തപുരം: നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്ബോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ മാത്രം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം.
തിയറ്റര്‍ തുറക്കുന്നതിന് മുമ്ബ് എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.
കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി പഠനവകുപ്പ് ക്യാന്‍സറിനുള്ള മരുന്നുമായി രംഗത്ത്
നിര്‍ദേശങ്ങള്‍
# ജീവനക്കാര്‍ക്കും കാണികള്‍ക്കും താപനില പരിശോധന ഉറപ്പാക്കണം
# മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ പാലിക്കണം
# ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം
# തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല
# ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗപ്പെടുത്തണം
# രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ “സിക്ക് റൂം’ സ്ഥാപിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍
# എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം
# ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്ബര്‍ക്കമില്ലാത്ത ജോലി ചെയ്യിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക