ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പണം ഓടിവരും വിരൽത്തുമ്പിലേക്ക് ; മൊബൈൽ എടിഎമ്മുമായി കേരള ബാങ്ക്
രാജ്യത്തെ വൈറസ് വ്യാപന സാഹചര്യത്തെ തുടർന്നുളള മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് വകഭേദം യുകെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുളള വിവിധ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക