മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യർ ഇപ്പോൾ നടിക്ക് പുറമെ ഒരു നിര്‍മ്മാതാവിന്റെ റോളിലേക്ക് കൂടി എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ കാലഘട്ടത്തിലെ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി.
ഇന്നത്തെ കാലഘട്ടത്തില്‍ സിനിമ നല്ലതാണെങ്കില്‍ കേന്ദ്ര കഥാപാത്രമാരാണെങ്കിലും പ്രേക്ഷകര്‍ കാണുമെന്ന് ഫിലിം കംപാനിയന് സൗത്തിന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ മഞ്ജു അഭിപ്രായപ്പെട്ടു.
ഈ കാലഘട്ടത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ജന്‍ഡറിന് യാതൊരു പ്രാധാന്യവുമില്ല. സിനിമ പറയുന്ന വിഷയവും, എടുത്ത രീതിയും നല്ലതാണെങ്കില്‍ പ്രേക്ഷകരത് സ്വീകരിക്കും.
എന്നെ തേടി വരുന്ന സിനിമകളെല്ലാം സ്ത്രീ കേന്ദ്രീകൃത വിഷയങ്ങളാണ്. അത്തരത്തിലുള്ള മിക്ക സിനിമകളും കഥയിലേയും മറ്റു സമാനതകള്‍ കാരണം ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അത്തരം സിനിമകള്‍ വിജയിക്കുന്നത് എപ്പോഴും സന്തോഷം തന്നെയാണ് മഞ്ജു വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക