;ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലൂടെയാണ് രജനി ചാണ്ടി മലയാളികൾക്ക് പരിചിതയാവുന്നത്. വയസു കാലത്ത് തന്റെ സ്വപ്നങ്ങളുമായി ജീവിക്കാൻ പുറപ്പെടുന്ന ഒരു മുത്തശ്ശിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഉഷാറാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് രജനിയുടെ പുത്തൻ മേക്കോവറാണ്.
ഗ്ലാമറസ് വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. മോഡേൺ വേഷത്തിൽ ബോൾഡായാണ് ഫോട്ടോഷൂട്ടിൽ രജനി പ്രത്യക്ഷപ്പെടുന്നത്. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് വൈറൽ ഫോട്ടോഷൂട്ടിന് പിന്നിൽ.
റിപ്പ്ഡ് ജീൻസും വെള്ള ലോ നെക്ക് ടോപ്പും അതിനൊപ്പം ഡെനിം ജാക്കറ്റും അണിഞ്ഞാണ് രജനി ചാണ്ടി എത്തുന്നത്. കൂടാതെ ഡെനിമിന്റെ ഷോർട്ട് ഡ്രസിലും എത്തുന്നുണ്ട്. ബൂട്ട്സാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് ലോക് ഡ്രസ്സിലുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക