സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് സ്പീക്കറിന്റെ ഓഫിസിൽ നിന്ന് അറിയിച്ചിരുന്നു.
സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന കത്ത് കസ്റ്റംസ് തള്ളി കളയുകയായിരുന്നു . കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക