കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനം പൂർണ്ണ സജ്ജമായി. മുൻഗണനാ വിഭാഗത്തിലുള്ള സംസ്ഥാനമായതുകൊണ്ടു തന്നെ ഈ 16 മുതൽ വാക്സിൻ വിതരണം തുടങ്ങിയേക്കും. ആദ്യ ദിനം 13,300 പേര്‍ക്ക് വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിതരണ കേന്ദ്രങ്ങൾ എറണാകുളം ജില്ലയിലായിരിക്കും. 12 വാക്സിൻ വിതരണ കേന്ദ്രങ്ങൾ എറണാകുളത്തും 11 വീതം തിരുവനന്തപുരം , കോഴിക്കോട് ജില്ലകളിലും ഒൻപതെണ്ണം വീതം ബാക്കിയുള്ള ജില്ലകളിലും ഉണ്ടാകും.
കോവിഡ് രോഗികളില്‍ ഫംഗസ് ബാധ, അമേരിക്കയിൽ എട്ട് മരണം
തിരുവനന്തപുരത്തെത്തിയ 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും. അഞ്ച് ലക്ഷം ഡോസ് വാക്സിന് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് രോഗ വ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
സൂക്ഷിക്കണം ടെലഗ്രാമിനെയും ; വലിയ സുരക്ഷാ പ്രശ്നമെന്ന് കണ്ടെത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക