തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വീണ്ടും ചലച്ചിത്രങ്ങൾ തെളിയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുകയാണ്. ഓഡിറ്റോറിയത്തിലെ ബിഗ് സ്ക്രീനില്‍ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സിനിമാ പ്രദർശനത്തിന് തുടക്കമിട്ടിരിക്കുന്നത്.
ലക്ഷ്മീദേവിയുടെ ഈ മൂന്നു മന്ത്രങ്ങൾ നിത്യവും ജപിക്കാം; ഐശ്വര്യത്തോടെ കഴിയാൻ ഈ മന്ത്രജപം സഹായിക്കും
ദിവസവും വൈകീട്ട് ആറരയ്ക്കാണ് പ്രദർശനം നടക്കുക. ഓഡിറ്റോറിയത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന സ്ക്രീനിലായിരിക്കും സിനിമകൾ പ്രദർശിപ്പിക്കുക. ഒരാഴ്ചത്തേക്ക് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ ആണ് പ്രദർശിപ്പിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ മറ്റുള്ള മലയാളം, ഇംഗ്ലീഷ് സിനിമകളും ആസ്വാദകർക്ക് മുന്നിലെത്തും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പ്രദർശനവും പ്രവേശനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക