കേരളം വീണ്ടും അഭിമാന നേട്ടത്തിൽ. വൈദ്യുതി മേഖലയിൽ തുടർച്ചയായി ഇത്തവണയും സംസ്ഥാനം തലയുയർത്തുകയാണ്. ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും സംസ്ഥാനത്തിന് സ്വന്തം. സംസ്ഥാനത്തെ വൈദ്യുതി മേഖല വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി നടത്തിക്കൊണ്ടു വരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് ലഭിച്ചത്.
മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ കേരളം നടത്തിയത്. വൈദ്യുതി മന്ത്രി എം. എം മണിയാണ് ഈ വിവരം പങ്കുവച്ചത്. പിന്നിട്ട അഞ്ച് വർഷത്തിനിടെ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ലാഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക