രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ രജനികാന്ത് അറിയിച്ചതോടെ ആരാധകർ വലിയ പ്രതിഷേധത്തിലാണ്. ഇപ്പോഴിതാ ആരാധകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. ‘രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. ആ തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.’ പ്രസ്താവനയിലൂടെ രജനികാന്ത് പറഞ്ഞു.
അതേസമയം, അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് രജനി മക്കള്‍ മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. സമ്മർദ്ദം ശക്തമായാൽ താരം തീരുമാനം മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മമ്മൂക്ക പറഞ്ഞിരുന്നു ഹീറോയിന് അല്ല അതുകൊണ്ട് ഒരു ചിന്ത വേണമെന്ന്; അനുഭവം പറഞ്ഞ് ഇനിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക