തുണികൾ വൃത്തിയായി സൂക്ഷിക്കുക വളരെ പ്രയാസമുള്ള ജോലി തന്നെയാണ്. എന്നാൽ ഈ ജോലി എളുപ്പമാക്കി തരുന്ന ചില കിടിലൻ ടിപ്സുകൾ നോക്കാം….
1. വസ്ത്രത്തിൽ മേക്കപ്പ് പറ്റിപ്പിടിക്കുന്നത് മാറാൻ മേക്കപ് റിമൂവർ ഉപയോഗിക്കാം. എന്നാൽ ഫൗണ്ടേഷനും ലിപ്സ്റ്റിക്കും പോലുള്ളവയാണ് പറ്റിപ്പിടിക്കുന്നതെങ്കിൽ ഷേവിങ് ക്രീം ഉപയോഗിക്കാം. കറയായ ഭാഗത്ത് ഇവയിലൊന്ന് അൽപം പുരട്ടിയശേഷം 10–15 മിനിറ്റിനുശേഷം കഴുകി കളയാം.
2. ജീൻസ് പെട്ടെന്നു നരയ്ക്കുന്നത് ഒഴിവാക്കാൻ ഉൾഭാഗം പുറത്തേയ്ക്ക് ആക്കി അലക്കുകയാണ് മികച്ച പരിഹാരം. ഉണക്കാനിടുമ്പോഴും ഇതു തന്നെ ചെയ്യാം. സൂര്യപ്രകാശം, സോപ്പ് എന്നിവ അമിതമായി നിറം നഷ്ടമാകുന്നത് ഇങ്ങനെ കുറയ്ക്കാം.
3. എണ്ണക്കറകൾ നീക്കാൻ എന്ത് ചെയ്യണം?
എണ്ണക്കറ പറ്റിയാൽ ബേബി പൗഡർ പ്രയോഗം പരീക്ഷിക്കാവുന്നതാണ്. ബേബി പൗഡര്‍ കറയുള്ള ഭാഗത്ത് ഇട്ട് ഒരു ദിവസം അങ്ങനെത്തന്നെ സൂക്ഷിക്കുക. പിറ്റേന്ന് കറ കുറഞ്ഞതായി കാണാം. കറ പൂർണമായി പോകുന്നതു വരെ ഇങ്ങനെ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക