കോഴിക്കോട് : കേരളത്തിലെ യുവജനത മാരകമായ ലഹരിക്കടിപ്പെടുന്നതായി മുന്നറിയിപ്പ് നൽകി ഫറോക്ക് സി.ഐ കൃഷ്ണൻ കെ. കാളിദാസ് . മയക്കു മരുന്നുകളുടെ ചിത്രം സഹിതം നൽകിയാണ് മാതാപിതാക്കൾക്കുള്ള സിഐയുടെ ഫേസ്ബുക്ക് മുന്നറിയിപ്പ് .
സിഗരറ്റിൽ പുരട്ടി വലിക്കുന്ന ഹാഷിഷ് ഓയിലിന്റെയും (വലത്ത്) ഇത് ഉപയോഗിച്ച ശേഷം കണ്ണ് ചുവക്കുന്നത് മാറ്റാൻ സഹായിക്കുന്ന ഐഡ്രോപ്പിന്റെയും (ഇടത്ത്) ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പരുത്തിപ്പാറ എന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്തതാണ് ഇവയെന്നും പോസ്റ്റിൽ പറയുന്നു.
കുടിച്ചാല്‍ വയറ്റില്കിടക്കണം; മദ്യപിച്ച് നാലുകാലിലെത്തി അമ്മയുടെ കണ്ണ് ചവിട്ടി തകര്‍ത്ത് മകന്
‘ തലച്ചോറിനെ കാർന്ന് തിന്നും? ഓക്കാനം, ഛർദ്ദി,വയറ്റിൽ മലബന്ധം അടിഞ്ഞു കൂടൽ? മോട്ടോർ കോർഡിനേഷൻ നഷ്ട്ടപ്പെടും? ശ്വസനം മാറി മറിയും? Heartbeat വർദ്ധിക്കും? BP കൂടും? അമിത ഉറക്കം? Heart Attack? വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി? സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും? കുറേ കാലം ഉപയോഗിച്ചാൽ ഭ്രാന്താവും .
സത്യത്തിൽ നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ട് പോകേണ്ട യുവാക്കൾ ശ്രദ്ധിക്കണം – എന്നാണ് കൃഷ്ണൻ കെ കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക