കണ്ണൂർ :ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മികച്ച പ്രകടനം കാഴ്ചവച്ച പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന 2019-20 വര്‍ഷത്തെ കായകല്പ പുരസ്കാരത്തിന് കേരളത്തില്‍ നിന്നും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി അര്‍ഹമായി.
പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന ഔദ്യോഗിക ഫല പ്രഖ്യാപന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് ഫല പ്രഖ്യാപനം നടത്തി. താലൂക്ക് ആശുപത്രികളുടെ വിഭാഗത്തിലാണ് പയ്യന്നൂര്‍ നഗരസഭയുടെ ഗവ.താലൂക്ക് ആശുപത്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. 1.5ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക