ഓസ്ലോ; ഫൈസർ-ബയോഎന്‍ടെക് കോവിഡ് വാക്സിന്റെ ആദ്യ ഡോസുകൾ സ്വീകരിച്ച ഇരുപത്തിമൂന്ന് പേർ നോർവേയിൽ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അധികൃതര്‍ രംഗത്ത്.
സാധാരണ കണ്ടുവരുന്ന പാർശ്വഫലങ്ങൾ മാത്രമാണ് വൈറസിലുള്ളതെന്നും ദുർബലരായവരിലും, പ്രായമായവരിൽ കടുത്ത പ്രതികരണങ്ങൾക്ക് ഇവ കാരണമായേക്കാമെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മരണപ്പെട്ട 13 പേരെ പോസ്റ്റ്മോർട്ടം ചെയ്തു. മരണ കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാൻ ഫൈസറും ബയോഎന്‍ടെക്കും നോർവീജിയൻ റെഗുലേറ്ററുമായി പ്രവര്‍ത്തിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക