മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല, മലയാളത്തിൽ തിരക്കേറുമ്പോഴും തമിഴിലും ഹിന്ദിയിലുമെല്ലാം താരം തിളങ്ങി. വീണ്ടും ദുൽഖർ സൽമാൻ ബോളിവുഡ് സിനിമയിലേക്കെത്തുകയാണെന്നാണ് വിവരം. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ എത്തുന്നത്.
ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞെന്നുമാണ് സൂചന. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ കഥാ പശ്ചാത്തലത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക