ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ആണ് നടപടി. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതായി സാങ്കേതിക സമിതി കണ്ടെത്തിയ പാശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഒമാന്‍ ഉന്നത സമിതി വ്യക്തമാക്കി.
റേഡ് മാര്‍ഗം ഒമാനിലേക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ പറ്റില്ല.
കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന് സമിതി അറിയിച്ചു. വലിയൊരു വിഭാഗം പൗരന്മാരും പ്രവാസികളും മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക