ബോളിവുഡിൽ വീണ്ടും നായകനാകാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ. ബോളിവുഡ് സംവിധായകൻ ആർ ബാൽകിയുടെ ത്രില്ലർ ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. വരുന്ന മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും പൂർത്തിയായെന്നും ലോക്ക്ഡൗൺ കാലത്തെ ആശയമാണ് സിനിമയിലേക്കെത്തിച്ചതെന്നും ബാൽക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്നാണ് ബാൽകിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ ഇർഫാൻ ഖാൻ ചിത്രം ‘കർവാൻ’ ആയിരുന്നു ദുൽഖറിന്റെ കന്നി ബോളിവുഡ് ചിത്രം. പിന്നാലെ ‘സോയ ഫാക്ടർ’ പുറത്തുവന്നു. ചീനി കം, പാ, പാഡ്മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക