വലിയൊരു ഇടവേളയ്ക്ക് ശേഷം സൽമാൻഖാൻ വീണ്ടും വെള്ളിത്തിരയിൽ തിരിച്ചെത്തുകയാണ്. സൽമാൻഖാൻ നായകനാകുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ എന്ന ചിത്രം തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൽമാൻഖാൻ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ചോക്ലേറ്റ് തന്ന് കടന്നു പിടിക്കാൻ ശ്രമം: ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അനാർക്കലി
രാധെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിലൂടെ തിയേറ്റർ ഉടമകൾക്ക് സഹായമാവാൻ താൻ ആഗ്രഹിക്കുന്നുവെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് അവർ കടന്നു പോകുന്നതെന്ന് താൻ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജനങ്ങളിൽ നിന്നും തിയേറ്റർ ഉടമകളിൽ നിന്നും പകരമായി താൻ പ്രതീക്ഷിക്കുന്നത് രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണെന്നും അദ്ദേഹം കുറിച്ചു.
ചിലർ ഒതുക്കാൻ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച് ഉയർത്തിയത് മോഹൻലാലും വൈശാഖും- ബാല
പ്രതികരിക്കാൻ ഇവിടെ എഴുതുക