ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ ചിത്രങ്ങൾ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാൽ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടിരുന്നുമില്ല. ഇപ്പോൾ ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്.
വ്യാഴാഴ്ച്ച മുംബൈയിൽ ക്ലിനിക്കിൽ എത്തിയ താരദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബ്ലാക്ക് ടി ഷർട്ടും പാന്റുമാണ് കോഹ്ലിയുടെ വേഷം. ഡെനിം വേഷത്തിൽ സന്തോഷവിതായി അനുഷ്കയും ഒപ്പമുണ്ട്. അതേസമയം, ചിത്രത്തിൽ താരങ്ങളുടെ കുഞ്ഞ് ഒപ്പമില്ല. കുഞ്ഞ് എവിടെ എന്നാണ് ആരാധകർ സോഷ്യൽമീഡിയയിൽ ചോദിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക