അമൃതസർ: ഛത്തീസ്ഗഢിലെ ധംതരി ജില്ലയിൽ കബഡി മത്സരത്തിനിടെ എതിർടീമിലെ രണ്ടു കളിക്കാരുടെ കൈകളിൽ പെട്ട 20 കാരന് ദാരുണാന്ത്യം.
ജിയിൽ കളിക്കിടെ താരം ദാരുണമായി മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എതിർ കോർട്ടിൽ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിർ ടീമംഗം നരേന്ദ്ര സാഹുവെന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു.
കൂടെ മറ്റുള്ളവർ കൂടി ചേർന്ന് പിടി മുറുക്കി. ഇതിനിടെ ബോധമറ്റു വീണ സാഹു മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന സഹ താരങ്ങളും ഗ്രാമമുഖ്യനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക