സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന അദാലത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പങ്കെടുക്കും. ഫെബ്രുവരി ഒന്നിനാണ് അദാലത്തുകൾക്ക് തുടക്കമാവുക. കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഫെബ്രുവരി ഒന്നിന് അദാലത്തിന് തുടക്കം കുറിക്കും. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ച് പരിഹാരമുണ്ടാക്കുന്നതിനായി സംഘടിപ്പിക്കുന്ന അദാലത്തിൽ ഓരോ ജില്ലയിലും ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ പണം നിക്ഷേപിക്കാം? അറിയു ഭാവി സുരക്ഷിതമാക്കൂ
ഫെബ്രുവരി 18 ന് അദാലത്ത് പൂർത്തിയാകും. അതാത് ദിവസങ്ങളില്‍ തന്നെ പരാതികൾ തീര്പ്പാകുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി 14 വകുപ്പ് സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്. അദാലത്ത് ഏകോപിപ്പിക്കുന്നതിനും പരാതികള്‍ മുന്‍കൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാക്കുന്നതിനും ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദേശീയ സമ്മതിദായകദിനം 25ന്; പ്രതിജ്ഞയെടുക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക