കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മാതാപിതാക്കൾ നല്ല രീതിയിൽ സാമ്പത്തിക ആസൂത്രണം നടത്തണം. ഇതിന് ഒരു പരിഹാരമാണ് മൈനർ പിപിഎഫ് അക്കൗണ്ട്. രക്ഷകർത്താക്കൾ (അമ്മ, അച്ഛൻ) അല്ലെങ്കിൽ നിയമപരമായ രക്ഷകർത്താക്കൾക്ക് കുട്ടികളുടെ പേരിൽ മൈനർ പിപിഎഫ് അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാൻ കഴിയും. രക്ഷാകർത്താക്കളിൽ ഒരാൾക്ക് മാത്രമേ അക്കൗണ്ട് തുറക്കാൻ കഴിയൂ.
ഒരേ കുട്ടിയ്ക്ക് വേണ്ടി അമ്മയ്ക്കും അച്ഛനും അക്കൗണ്ട് തുറക്കാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മാതാപിതാക്കളുടെ മരണശേഷം നിയമപരമായ രക്ഷാകർത്താക്കളല്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
പോസ്റ്റോഫീസിലോ ഇത്തരം സേവനമുള്ള ബാങ്കുകളിലോ അക്കൗണ്ട് തുറക്കാൻ കഴിയും. പിപിഎഫ് അക്കൗണ്ട് ഓപ്പണിംഗ് ഫോമിൽ വിശദാംശങ്ങൾ നൽകണം.
രക്ഷാധികാരിയുടെ കെവൈസി രേഖകൾ, ഫോട്ടോ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രായ തെളിവ് (ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്) എന്നിവ സമർപ്പിക്കേണ്ടതുണ്ട്. പിപിഎഫ് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് നോമിനിയെ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്. ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും കുറഞ്ഞ സംഭാവന 500 രൂപയും പരമാവധി സംഭാവന 1.5 ലക്ഷം രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക