ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് രാവിലെ 11 മണിക്ക് എല്ലാ വകുപ്പ് മേധാവികളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ അതത് ഓഫീസുകളിലും കീഴ് ഓഫീസുകളിലും പ്രതിജ്ഞയെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 1950 ജനുവരി 25 നാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രൂപീകൃതമായത്. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനത്തില്‍ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദം, പ്രസംഗം, മോക്പോള്‍, ചിത്രരചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക