ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു റിഷഭ് പന്ത് കാഴ്ച വച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ശ്രേയസ് അയ്യര്‍ക്കോ സഞ്ജു സാംസണോ പകരം ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് ബ്രാഡ് ഹോഗ് ആവശ്യപ്പെട്ടത്.
എന്നാൽ, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റരുതെന്നും ഹോഗ് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റിയാൽ അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ബാധിക്കും. ഇന്ത്യന്‍ ടീമിന്റെ ശൈലി തന്നെ മാറ്റുന്ന നടപടിയായി അത് മാറിയേക്കാം. കോലിയെ ക്യാപ്റ്റനായി നിലനിര്‍ത്തി രഹാനെയെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഹോഗ് വ്യക്തമാക്കി.
ടി എം കൃഷ്ണയുടെ സംഗീത കച്ചേരി ‘ആഴിയും തിരയും’ 26 ന് ടൗണ്‍ സ്ക്വയറില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക