വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ് എംഎൽഎ. എം.സി ജോസഫൈന്റെ മനോനില പരിശോധിക്കണമെന്ന് പി.സി. ജോർജ് എംഎൽഎ പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് അധിക്ഷേപകരമായി സംസാരിച്ചത് പരാമര്‍ശിച്ചാണ് പി.സി ജോർജിന്റെ പ്രതികരണം.
പാവയ്ക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ നമ്മള് താനെ ഇഷ്ടപ്പെട്ടുപോകും
സർക്കാർ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണം. മാത്രമല്ല, അതുവരെ വനിതാ കമ്മീഷന്റെ പ്രവർത്തനം നിർത്തി വയ്ക്കുകയും വേണം. അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന് പരാതി നൽകിയ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചതായാണ് വൃദ്ധയുടെ ബന്ധുവിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക