കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് (ഈവനിംഗ് ബാച്ച്)അപേക്ഷ ക്ഷണിച്ചു. തീയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം. വൈകിട്ട് ആറ് മുതല്‍ രാത്രി എട്ട് മണി വരെയാണ് ക്ലാസ.്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് യോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല.
കോഴ്സിന്റെ ഭാഗമായി മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റില്‍ (www.keralamediaacademy.org ) നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ [email protected] എന്ന മെയില്‍ ഐഡിയിലോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275.
പ്രതികരിക്കാൻ ഇവിടെ എഴുതുക