വിലരലിലെണ്ണാവുന്ന സിനിമകളിലേ ആന്റണി വർഗീസ് എന്ന യുവ താരത്തെ മലയാളികൾ കണ്ടിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പെയാണ് ആന്റണി. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി അദ്ദേഹം. ആന്റണിയുടെ പുതിയ ചിത്രമാണ് ‘അജഗജാന്തരം’. സ്വാതന്ത്യം അർദ്ധരാത്രിക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സംഘാടക സമിതിയായി
നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് അജഗജാന്തരം എന്ന ചിത്രത്തിന്റെ ഉള്ളടക്കം. ഫെബ്രുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തും. അർജുൻ അശോക്, സുധി കോപ്പ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ തുടങ്ങിയവരെല്ലാം ചിത്രത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക