വയനാട് : കല്‍പ്പറ്റയില്‍ വിനോദ സഞ്ചാരിയായ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ്(26) ആനയുടെ ആക്രണണത്തിനിരയായി മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി താമസിച്ചിരുന്ന ഹോം സ്റ്റേയില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കിയിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
കോഴിക്കോട് പേരാമ്പ്ര ദാറു നുജൂം കോളേജിലെ സൈക്കോളജി വിഭാഗം അ്ധ്യാപികയാണ് മരിച്ച ഷഹാന. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
ബന്ധുക്കള്‍ക്കൊപ്പം ടെന്റില്‍ കഴിയവേ പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തുകയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക