സോളാര്‍ പീഡന പരാതി സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ചിരിക്കുകയാണ് പരാതിക്കാരി. താനുമായി ബന്ധം ഇല്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ പരസ്യമായി സംവാദത്തിന് വെല്ലുവിളിക്കുകയാണ് സോളാര്‍ കേസിലെ പരാതിക്കാരി ചെയ്തത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നില്‍ വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് താന്‍ അനുഭവിച്ചിട്ടുള്ളത്.
ഉമ്മന്‍ ചാണ്ടി മാത്രമല്ല, കെസി വേണുഗോപാല്‍, ഹൈബി ഈഡന് അടക്കമുള്ളവരുടെ ഭാഗത്തു നിന്നും അപമാനം നേരിട്ടു. കേസിലെ കുറ്റക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ജോസ്. കെമാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജോസിനെതിരായ കേസിലും ഉറച്ചു നില്‍ക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക