കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ വിദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോംസ്റ്റേയിലാണ് വിദേശ പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ പൗരനായ ഡേവിഡ് എം പിയേഴ്സണിനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അഞ്ചു വർഷമായി കേരളത്തിൽ താമസിച്ച് വരികയായിരുന്ന ഡേവിഡ് 2 വർഷത്തോളമായി ഈ ഹോംസ്റ്റേയിൽ തന്നെയാണ് താമസിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
ഡേവിഡ് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡേവിഡിന്റെ മരണ വിവരം അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക