തമിഴ് ചിത്രം മാരായ്ക്ക് ശേഷം മാധവൻ വീണ്ടും എത്തുന്നു. ഇത്തവണ ബോളിവുഡിലാണ് നടൻ എത്തുന്നതെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത തമിഴ് ചിത്രമായിരുന്നു മാര. മലയാള ചിത്രം ചാർളിയുടെ റീമേക്ക് ആയിരുന്നു സിനിമ. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ മാധവൻ എത്തുമെന്നാണ് വിവരം.
ടി. സീരീസ് നിർമ്മിക്കുന്ന ചിത്രം സസ്പെൻസ് ത്രില്ലറായിട്ടായിരിക്കും ഒരുങ്ങുക. കുശാലി കുമാർ, അപർശക്തി ഖുറാന, ദർശൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഒന്നിക്കുന്ന താരങ്ങളൊക്കെ ദഹി ചിന്നി എന്ന ചിത്രത്തിനായി കരാറിലേർപ്പെട്ടിരുന്നവരാണെന്നതാണ് മറ്റൊരു സവിശേഷത. 2018ൽ ഷാരൂഖ് ഖാൻ നായകനായ സീറോ എന്ന ചിത്രമായിരുന്നു മാധവന്റെതായി പുറത്തിറങ്ങിയ അവസാന ബോളിവുഡ് ചിത്രം.
കാത്തിരിപ്പിന് വിരാമം ; രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഒക്ടോബറിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക