ഏവർക്കുമറിയാം ഫിറ്റ്നസിന്റെ കാര്യത്തിൽ മലൈക അറോറ എത്ര ശ്രദ്ധാലുവാണെന്ന്. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്താണ് മലൈക പ്രായം പിടിച്ചുകെട്ടുന്നത്. ഇക്കാര്യങ്ങൾക്ക് മുടക്കം വരുത്തുന്ന ശീലവും മലൈകയ്ക്ക് ഇല്ല. എന്നാൽ ഇത്രയും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുമ്പോഴും മലൈക ഒരു കാര്യം മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നില്ല; പ്രസവ ശേഷം വയറിനു ചുറ്റും ഉണ്ടായ സ്ട്രെച്ച് മാർക്കുകൾ.
ഫോട്ടോഷൂട്ടിൽ പോലും തന്നിലെ മാതൃത്വത്തിന്റെ ഈ അടയാളം മലൈക മറച്ചുവയ്ക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നില്ല.
ഇപ്പോൾ ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പകർത്തിയ ഒരു ചിത്രത്തിൽ തെളിയുന്ന മലൈകയുടെ സ്ട്രെച്ച് മാർക്കിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ അവഹേളനം തുടരുകയാണ്.
യോഗ പാന്റും ടി-ഷർട്ടും ധരിച്ച ചിത്രത്തിൽ മലൈകയുടെ വയറിലെ സ്ട്രെച്ച് മാർക്ക് പുറത്തുകാണാം. ഒരു വർക്ക്ഔട്ട് സെഷൻ കഴിഞ്ഞ് മടങ്ങുന്ന ചിത്രമാണിത്.
‘വയസ്സായില്ലേ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. എന്നാൽ ഒട്ടേറെപ്പേർ ഇക്കാര്യം സ്വാഭാവികമാണെന്നും, ഇതിൽ അവഹേളിക്കാനായി ഒന്നുമുണ്ടാവേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്. ചർച്ചാവിഷയമായ ചിത്രം ചുവടെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക