കോഴിക്കോട്: പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവര്ത്തകന് ഷമീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ പികെ ഫിറോസ് രംഗത്ത്. ഭരണത്തിന്റെ തണലില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയില്‍ മാത്രം സി.പി.എം നടത്തുന്നതെന്നും ‘കണ്ണൂര്‍ മോഡല്‍’ അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമമെന്നും ഫിറോസ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫിറോസ് വ്യക്താമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക