വി.ജെ. ചിത്ര അവസാനമായി അഭിനയിച്ച ‘കോള്‍സ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രയുടെ ആത്മഹത്യ തമിഴ് ലോകത്തെ മാത്രമല്ല, എല്ലാ സിനിമ ടെലിവിഷൻ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ചിത്ര അവസാനമായി അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കോൾസ്. ജെ ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായാണ് ചിത്ര എത്തുന്നത്.
ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ: അര്‍ച്ചന കവി
ചിത്ര ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന് ഹേംനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്കിയ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഗണേഷ്, നിഴല്‍കള്‍ രവി, ആര്. സുന്ദര്രാജന്, ദേവദര്‍ശിനി, മീശൈ രാജേന്ദ്രന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക