കേരളത്തിൽ ഇന്ന് 29,249 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വർധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (47) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂർ 46, കാസർഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂർ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3598) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂർ 3598, കാസർഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂർ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,36,473 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക