കണ്ണൂർ :കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവുള്ള കേസ് വര്‍ക്കര്‍ (സ്ത്രീകള്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദം/സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവ/എന്‍ ജി ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്്ട്രേറ്റീവ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ 0490 2367450, 7306996066.
തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം- മാളവിക മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക