മുംബൈ: സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ കല്യാൺ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഇയാള്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു.
#WATCH: Two Railway Protection Force (RPF) personnel yesterday rescued a man at Kalyan Railway Station, Maharashtra who slipped while he was trying to board a moving train. pic.twitter.com/ONU4llnLtH
— ANI (@ANI) January 30, 2021
അതിനിടെ തൊട്ടടുത്ത് നിന്ന മറ്റൊരു യാത്രക്കാരനും റെയില്‍വേ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. യാത്രക്കാരന് വീഴുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാരന് ഓടുന്നത് വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക