ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിന് മറുപടി നൽകി ബോളിവുഡ് താരം കങ്കണ റണാവത്ത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനലുകളിലെ അഭിമുഖങ്ങൾക്ക് അനാവശ്യമായി തന്റെ തന്റെ പേര് വലിച്ചിഴച്ചു എന്ന് കാണിച്ചാണ് ജാവേദ് അക്തർ ഹർജി നൽകിയത്.
‘ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താൻ, അതൊരു തമാശയാണ്’ എന്ന് മറുപടിയായി കങ്കണ തന്റെ ട്വിറ്ററിൽ കുറിച്ചു. കേസില്‍ കങ്കണ റണൗട്ടിന് അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച സമൻസ് അയച്ചിരുന്നു. മാർച്ച് ഒന്നിന് കോടതിയിൽ ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക