മലയാളസിനിമയിലെ പകരക്കാരില്ലാത്ത താരമാണ് നടി ശോഭന. തൊണ്ണൂറുകളില്‍ സജീവമായി നിന്നിരുന്ന പല ചലച്ചിത്ര താരങ്ങളെക്കുറിച്ചും ഇക്കാലഘട്ടത്തിലെ നടിമാരോട് ഉപമിച്ച് പറയാറുണ്ടെങ്കിലും ശോഭനയ്ക്ക് ഒരു പകരക്കാരി എന്ന് പേരില്‍ ആരെയും സൂചിപ്പിക്കാറില്ല.
ശോഭനയെപ്പോലെ അസാധ്യ മെയ് വഴക്കമുള്ള മറ്റൊരു നര്‍ത്തകി മലയാളസിനിമയില്‍ നിലവിലില്ലെന്ന് വേണം പറയാന്‍. തിര, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ താരം ഇക്കാലഘട്ടത്തിലെ പ്രേക്ഷകരുടെയും മനം കവര്ന്നീട്ടുണ്ട്. സിനിമയില്‍ നിന്നും ഇടക്കാലത്ത് മാറിനിന്ന താരം സ്വന്തമായി നൃത്ത വിദ്യാലയവും സ്റ്റേജ് ഷോകളും ആയി സജീവമായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. സിംപിളായി മുട്ട ചിക്കുന്നതിന്റെ റെസിപ്പി വീഡിയോയാണ് ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്. പുതിയ വീഡിയോയിലൂടെ പാചക്കാത്തേയും പാചകം ചെയ്തു തരുന്നവരെയും ആദരിക്കണമെന്ന് കൂടി താരം ഓര്‍മിപ്പിക്കുന്നു. പാചകം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ പലപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നും ഇനി മുതല്‍ വിട്ടുകൊടുക്കാന്‍ താല്പര്യമില്ല എന്നും പറഞ്ഞു കൊണ്ടാണ് താരം പാചകം ചെയ്യുന്നത്.
https://www.instagram.com/p/CKoZnNOAjvY/
പ്രതികരിക്കാൻ ഇവിടെ എഴുതുക