വിചിത്രസ്വഭാവം പുറത്തെടുത്ത് നമ്മുടെ ശ്രദ്ധ നേടിയെടുക്കുന്നവരാണ് മൃഗങ്ങളും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ പ്രത്യേകിച്ചും. അത്തരം നിരവധി വീഡിയോദൃശ്യങ്ങൾ കണ്ട് നമ്മളെല്ലാം ചിരിച്ചിട്ടുള്ളതുമാണ്. ഇപ്പോഴിതാ വീണ്ടും ചിരിപ്പിക്കുകയാണ് ഒരു നായ. ഒരു കണ്ണാടിക്കു മുമ്പിൽനിന്ന് മുഖത്ത് പലതരം ഭാവങ്ങൾ വരുത്തുന്ന നായയെ കാണാം.
പേടിപ്പെടുത്തുന്നതാണ് പല മുഖഭാവങ്ങളും. ചില സമയങ്ങളിൽ അത് ‘ചിരിക്കാ’നുള്ള ശ്രമം നടത്തി. മറ്റു ചിലപ്പോൾ ക്രൂരമായ മുഖത്തോടെ കണ്ണാടിക്കു മുമ്പിൽനിന്നു. പല മുഖങ്ങൾ പരിശീലിക്കുന്ന നായ അവസാനത്തിൽ വളരെ ശാന്തനായി കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കിനിൽക്കുന്നു. വായ പകുതിയോളം തുറന്നുപിടിച്ചുള്ള അതിന്റെ നില്പ് കാണുന്നവരിലെല്ലാം ചിരി സൃഷ്ടിക്കുന്നു.
ഡാനി ഡെറാനെ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. 24 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. നായയുടെ പല മുഖങ്ങൾ കണ്ട് താൻ ഡെഡ് ആയെന്ന രസകരമായ കുറിപ്പും വീഡിയോയ്ക്കൊപ്പം ഡാനി ചേർത്തിരിക്കുന്നു.
https://twitter.com/DannyDeraney/status/1354525815396986881?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1354525815396986881%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fkids%2Ffeatures%2Fviral-video-of-a-dog-making-some-expressions-in-face-very-scary-1.5405675
പ്രതികരിക്കാൻ ഇവിടെ എഴുതുക