എൻസിപിയിലെ തർക്കം പരിഹരിയ്ക്കുന്നതിനായി ഇന്ന് ചർച്ച നടത്തും. ഡൽഹിയിലാണ് ഇത് സംബന്ധിച്ചുള്ള നിർണായക ചർച്ച നടക്കുക. ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകുവാനുള്ള സിപിഎം നീക്കമാണ് എൻസിപിയിൽ തർക്കത്തിന് ഇടയാക്കിയത്. മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. ഇന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ, മന്ത്രി എകെ ശശീന്ദ്രൻ, മാണി സി കാപ്പൻ എംഎൽഎ എന്നിവരായിരിക്കും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുക.
ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി
അതേസമയം, സിറ്റിംഗ് സീറ്റുകൾ പോയാൽ മുന്നണി വിടണമെന്ന നിലപാട് മാണി സി കാപ്പൻ പവാറിനെ കണ്ട് അറിയിച്ചിട്ടുണ്ട്. പക്ഷെ, ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ടതില്ലെന്നാണ് ശശീന്ദ്രൻറെ നിലപാട്. തീരുമാനത്തിനൊപ്പം നിൽക്കാൻ ശരദ് പവാർ നിർദേശിച്ചാൽ മാണി സി കാപ്പന് പാർട്ടി വിടുകയോ ഇടത് മുന്നണിക്ക് വഴങ്ങുകയോ ചെയ്യണം.
വിദ്യാർത്ഥികൾക്കിനി ഭക്ഷ്യകിറ്റില്ല..! ഇനി മുതൽ നൽകുന്നത് ഭക്ഷ്യ കൂപ്പൺ
പ്രതികരിക്കാൻ ഇവിടെ എഴുതുക