തിരുവനന്തപുരം : ഡോളർക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം. ജാമ്യം അനുവദിച്ചത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ്. നേരത്തെ ശിവശങ്കറിന് സ്വർണക്കടത്ത് കേസിലും കോടതി ജാമ്യം നൽകിയിരുന്നു.
ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് കുമ്മനം രാജശേഖരൻ
ഇന്നു തന്നെ ശിവശങ്കർ ജയിൽ മോചിതനാകും. ഇദ്ദേഹമുള്ളത് കാക്കനാട് ജില്ലാ ജയിലിലാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ശിവശങ്കർ ജയിൽ മോചിതനാകുന്നത് 97 ദിവസത്തിന് ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക