ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തർക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകരാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപിയുടെ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്താനാണ്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല
ഉമ്മൻചാണ്ടിക്കും കോൺഗ്രസിനും ആത്മാർത്ഥതയുണ്ടെങ്കിൽ ഭക്തർക്കു വേണ്ടി രംഗത്ത് വരണമെന്നും പള്ളിത്തർക്കത്തിൽ കോൺഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ബിജെപി മാത്രമാണ് പ്രശ്നപരിഹാരത്തിന് ആത്മാർത്ഥമായി കഠിനാധ്വാനം നടത്തിയതെന്നും ഇതിലൂടെ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ആർജിക്കുവാൻ സാധിച്ചെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക