ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ചാണ് നടിയുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറിൽ നടി പങ്കുവച്ച രണ്ട് ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തത്. ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പോപ് താരം റിഹാന രംഗത്ത് വന്നിരുന്നു.
ഇതോടെ റിഹാനയെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കങ്കണ കടന്നാക്രമിച്ചിരുന്നു. പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ കങ്കണ റിഹാനയെ വിഡ്ഢിയെന്നും വിളിക്കുകയുണ്ടായി. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിൽ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക