മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജാതി പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച കെ.സുധാകരന് രമേശ് ചെന്നിത്തലയെയും ഷാനിമോള്‍ ഉസ്മാനെയും തുറന്ന് വിമര്‍ശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് നിലപാടു മാറ്റി. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമെന്ന് കെ.സുധാകരന് ആരോപിച്ചു. മനോരമ ന്യൂസിലായിരുന്നു കെ.സുധാകരന്റെ ഈ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക