സോഷ്യൽ മീഡിയയിലൂടെ സിനിമാ താരങ്ങൾ ബാല്യകാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഇപ്പോഴൊരു ട്രെൻഡാണ്. പല താരങ്ങളുടെയും ബാല്യകാല ഫോട്ടോ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയുക തന്നെ പ്രയാസം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി മേഘ്ന രാജും തന്റെ ബാല്യകാല ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്.
അമ്മ പ്രമീള ജൊഷായ്ക്കൊപ്പമുളള ചിത്രമാണ് മേഘ്ന ഷെയർ ചെയ്തത്. ബോബ് കട്ട് ചെയ്ത കുഞ്ഞു മേഘ്നയെയാണ് ഫൊട്ടോയിൽ കാണാനാവുക. മേഘ്നയുടെ അച്ഛൻ സുന്ദർ രാജ് പകർത്തിയതാണ് ചിത്രം. ഫോട്ടോയ്ക്ക് രസകരമായൊരു അടിക്കുറിപ്പും മേഘ്ന നൽകിയിട്ടുണ്ട്. ‘അച്ഛൻ ഫൊട്ടോഗ്രാഫറായപ്പോൾ ഞാനും പോസ് ചെയ്യുന്നതായി അഭിനയിച്ചു’ ഇതായിരുന്നു ക്യാപ്ഷൻ.
ഫെബ്രുവരി രണ്ടിന് അച്ഛനെ ഉമ്മ വയ്ക്കുന്നൊരു ചിത്രം മേഘ്ന ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം നടന്ന മേഘ്നയുടെ ബേബി ഷവറിൽനിന്നുളള ഫൊട്ടോയാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ മേഘ്ന പോസ്റ്റ് ചെയ്തത്.
https://www.instagram.com/p/CKy_oXyLTrK/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക