കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാം. ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡൽഹി സർക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകൾ. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ 80 ഒഴിവുകൾ. പ്രായപരിധി: 30 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസർ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III 45 ഒഴിവുകൾ. പ്രായപരിധി: 40 വയസ്സ്. ജൂനിയർ ടെക്നിക്കൽ ഓഫീസർ- 6: ഷുഗർ ആൻഡ് വെജിറ്റബിൾ ഓയിൽസ് വിഭാഗത്തിലാണ് ഒഴിവുകൾ. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് ഡയറക്ടർ (ഫിഷിങ് ഹാർബർ)- 1 :ഫിഷറീസ് വിഭാഗത്തിലാണ് ഒഴിവ്. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം. അവസാന തീയതി: ഫെബ്രുവരി 11.
പ്രതികരിക്കാൻ ഇവിടെ എഴുതുക