ആമസോണ്‍ സിഇഒ സ്ഥാനമൊഴിയാൻ ജെഫ് ബെസോസ്. 27 വര്‍ഷമായി വഹിച്ചിരുന്ന പദവിയാണ് ബെസോസ് ഒഴിയുന്നത്. ഇനി മുതൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായാണ് ജെഫ് ബെസോസ് പ്രവർത്തിക്കുക. 2021 പകുതിയോടെ അദ്ദേഹം സ്ഥാനമൊഴിയും. ആമസോണ്‍ ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസിന് നേതൃത്വം നല്കുന്ന ആന്‍ഡി ജാസിയെയാണ് പകരം സി.ഇ.ഒ. സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം
തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്പനയില് റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്റെ
സിഇഒ സ്ഥാനമൊഴിയാനുള്ള തീരുമാനം. ആമസോണിന്റെ സി.ഇ.ഒ. എന്നത് ഏറെ ആഴമുള്ള ഉത്തരവാദിത്വമാണെന്നും അതുപോലൊരു ഉത്തരവാദിത്വം ലഭിച്ചാല്‍ മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുക പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക