2020-21 ല്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നു. വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫീസടച്ച രസീത് എന്നിവ സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.
‘ഉണ്ട ചോറിന് നന്ദി’; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാനും
പ്രതികരിക്കാൻ ഇവിടെ എഴുതുക